ഒന്‍പതാം ക്ലാസുകാരിയുമായി നാടുവിട്ടു, പീഡനം; യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍
ചൊക്ലി(കണ്ണൂര്‍): ഒന്‍പതാംതരം വിദ്യാര്‍ഥിനിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ ചൊക്ലി പോലീസ് അറസ്റ്റുചെയ്തു. മട്ടന്നൂര്‍ ചാവശ്ശേരിയിലെ പി.കെ.ഹൗസില്‍ മുഹമ്മദ് സിനാനിനെ(21)യാണ് പോക്‌സോ നിയമപ്രകാരം ഇന്‍സ്‌പെക്ടര്‍ സി.ഷാജു അറസ്റ്റുചെയ്തത്.
കഴിഞ്ഞ പത്തിന് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഹൈദരാബാദിലുണ്ടെന്ന വിവരം ലഭിച്ചു.
ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ കൊണ്ടുപോയി കുട്ടിയെ കൂടെ താമസിപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. മട്ടന്നൂരില്‍ ഫോണ്‍കടയില്‍ ജോലിചെയ്തിരുന്ന സിനാന്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച് പ്രലോഭിപ്പിക്കുകയായിരുന്നു. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
നിരാകരണം: മുകളിലുള്ള വാർത്താ ഉള്ളടക്കം ന്യൂസ്‌പെൻ ഉപയോക്താക്കൾ സമർപ്പിച്ചതാണ് കൂടാതെ ബാഹ്യ വെബ്‌സൈറ്റുകളിൽ നിന്ന് സ്‌ക്രാപ്പ് ചെയ്‌തതുമാണ്.
അടുത്തിടെ ചേർത്ത വാർത്തകൾ
പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം; 27 മരണം
ശ്രീനഗർ: ജമ്മു കശ്മീരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പഹൽഗ...
അപ്ഡേറ്റ് ചെയ്തത് 22-Apr-2025
ഒമ്പത് വയസുള്ള പെൺകുട്ടികളെ വിവാഹത്തിൻ്റെ പേരിൽ നിയമപരമായി ദുരുപയോഗം ചെയ്യാൻ അനുവദിക്കുന്ന ഇറാഖ് ബിൽ
ഇസ്ലാമിക ശരീഅത്ത് നിയമത്തിൻ്റെ ചില വ്യാഖ്യാനങ്ങൾക്കൊപ്പം പെ...
അപ്ഡേറ്റ് ചെയ്തത് 09-Aug-2024
ഹിസ്ബുള്ളയും അതിന്റെ ആയുധങ്ങളുമല്ലാതെ ഈ രാജ്യത്ത് മറ്റൊന്നും അവശേഷിക്കുന്നില്ലെന്ന് ലെബനീസ് ടെലിവിഷൻ അവതാരകയായ ദിമ സാഡെക്
ലെബനീസ് ടിവി അവതാരകയായ ദിമ സാഡെക് എംടിവിയിലെ (ലെബനൻ) ടിവി പ...
അപ്ഡേറ്റ് ചെയ്തത് 28-Jun-2024
യൂറോപ്പിൽ മാൻഹൈമിൽ ഭീകരാക്രമണം: ജർമ്മനിയെ ഞെട്ടിച്ച് ഇസ്ലാമിസ്റ്റിന്റെ കത്തി കുത്ത്
വെള്ളിയാഴ്ച (31 മെയ് 2024) രാവിലെ ജർമ്മനിയിലെ മാൻഹൈമിൽ യൂട്...
അപ്ഡേറ്റ് ചെയ്തത് 31-May-2024
വിശുദ്ധ ബൈബിളും ഇസ്ലാമും ~ (വിമർശനങ്ങൾക്ക് മറുപടി) | ചാക്കോ പാസ്റ്റർ എഴുതിയ പുസ്തകം
അപ്ഡേറ്റ് ചെയ്തത്
30-May-2024