മലപ്പുറത്ത് ക്രിസ്മസ് കരോള് സംഘത്തിന് നേരെ ആക്രമണം; അഞ്ച് കുട്ടികള് ആശുപത്രിയില്

മലപ്പുറം: ചങ്ങരംകുളത്തെ പെരുമുക്കില് കരോള് സംഘത്തെ സാമൂഹ്യവിരുദ്ധര് ആക്രമിച്ചു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കരോളുമായി എത്തിയ 25 ഓളം കുട്ടികള് ആക്രമിക്കപ്പെട്ടു. അക്രമത്തില് പരിക്കേറ്റ അഞ്ചോളം വിദ്യാര്ത്ഥികളെ ആശുപത്രിയില് പ്രവേശിപ്പിച്ചു.

കിഷോറിന്റെ മക്കളായ ജഗത്ത് (15), നീരജ് (13), ശ്രീകുമാറിന്റെ മകന് സിദ്ധാര്ത്ഥ് (17) എന്നിവരെയാണ് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചത്. ആനക്കപ്പറമ്പിൽ നിഷയുടെ മകൻ കണ്ണനെയാണ് (13) എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പ്രദേശത്തെ മദ്യലഹരിയിലായിരുന്ന സംഘം യാതൊരു പ്രകോപനവുമില്ലാതെ കുട്ടികളെ വടികളും വടികളും ഉപയോഗിച്ച് മർദ്ദിക്കുകയും കുട്ടികൾ വാടകയ്ക്കെടുത്ത സംഗീതോപകരണങ്ങളും സംഘം നശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

വാർത്ത ചേർത്തത്: NewsPen തീയതി: 26-Dec-2022

നിരാകരണം: മുകളിലുള്ള വാർത്താ ഉള്ളടക്കം ന്യൂസ്‌പെൻ ഉപയോക്താക്കൾ സമർപ്പിച്ചതാണ് കൂടാതെ ബാഹ്യ വെബ്‌സൈറ്റുകളിൽ നിന്ന് സ്‌ക്രാപ്പ് ചെയ്‌തതുമാണ്.

അടുത്തിടെ ചേർത്ത വാർത്തകൾ

പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം; 27 മരണം

ശ്രീനഗർ: ജമ്മു കശ്മീരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പഹൽഗ...
അപ്ഡേറ്റ് ചെയ്തത് 22-Apr-2025

ഒമ്പത് വയസുള്ള പെൺകുട്ടികളെ വിവാഹത്തിൻ്റെ പേരിൽ നിയമപരമായി ദുരുപയോഗം ചെയ്യാൻ അനുവദിക്കുന്ന ഇറാഖ് ബിൽ

ഇസ്ലാമിക ശരീഅത്ത് നിയമത്തിൻ്റെ ചില വ്യാഖ്യാനങ്ങൾക്കൊപ്പം പെ...
അപ്ഡേറ്റ് ചെയ്തത് 09-Aug-2024

യൂറോപ്പിൽ മാൻഹൈമിൽ ഭീകരാക്രമണം: ജർമ്മനിയെ ഞെട്ടിച്ച് ഇസ്ലാമിസ്റ്റിന്റെ കത്തി കുത്ത്

വെള്ളിയാഴ്ച (31 മെയ് 2024) രാവിലെ ജർമ്മനിയിലെ മാൻഹൈമിൽ യൂട്...
അപ്ഡേറ്റ് ചെയ്തത് 31-May-2024