പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതിനെ തുടർന്ന് കോഴിക്കോട് മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മദ്രസ അധ്യാപകൻ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിലാണ് സംഭവം. തോട്ടുമുക്കം മദ്രസയിലെ അധ്യാപകനും കാരശ്ശേരി കുമാരനെല്ലൂര് സ്വദേശിയുമായ മുബഷിറിനെയാണ് (40) മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ വര് ഷം ജനുവരിയിലാണ് സംഭവം നടന്നത്. മദ്രസയിൽ പഠിപ്പിക്കാൻ എത്തിയ മുബഷിർ യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവം നടന്നതിന് ശേഷം ആരോടും പറയരുതെന്ന് അദ്ദേഹം വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയം നിമിത്തം കുട്ടി സംഭവം മറച്ചുവെച്ചു.

എന്നാൽ, വിദ്യാർത്ഥിയുടെ പെരുമാറ്റത്തിൽ മാറ്റം ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ കുട്ടിയെ കൗൺസിലിംഗിന് കൊണ്ടുപോയതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവാവാണ് പീഡനവിവരം വെളിപ്പെടുത്തിയത്. ഒടുവിൽ മദ്രസ അധ്യാപകനെതിരെ പരാതി നൽകി. ചൊവ്വാഴ്ച രാത്രിയാണ് പ്രതിയെ വീട്ടില് നിന്ന് പൊലീസ് പിടികൂടിയത്. കോടതിയില് ഹാജരായ പ്രതിയെ റിമാന്ഡ് ചെയ്തു.

#pocso #rape

വാർത്ത ചേർത്തത്: NewsPen തീയതി: 27-Oct-2022

നിരാകരണം: മുകളിലുള്ള വാർത്താ ഉള്ളടക്കം ന്യൂസ്‌പെൻ ഉപയോക്താക്കൾ സമർപ്പിച്ചതാണ് കൂടാതെ ബാഹ്യ വെബ്‌സൈറ്റുകളിൽ നിന്ന് സ്‌ക്രാപ്പ് ചെയ്‌തതുമാണ്.

അടുത്തിടെ ചേർത്ത വാർത്തകൾ

പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം; 27 മരണം

ശ്രീനഗർ: ജമ്മു കശ്മീരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പഹൽഗ...
അപ്ഡേറ്റ് ചെയ്തത് 22-Apr-2025

ഒമ്പത് വയസുള്ള പെൺകുട്ടികളെ വിവാഹത്തിൻ്റെ പേരിൽ നിയമപരമായി ദുരുപയോഗം ചെയ്യാൻ അനുവദിക്കുന്ന ഇറാഖ് ബിൽ

ഇസ്ലാമിക ശരീഅത്ത് നിയമത്തിൻ്റെ ചില വ്യാഖ്യാനങ്ങൾക്കൊപ്പം പെ...
അപ്ഡേറ്റ് ചെയ്തത് 09-Aug-2024

യൂറോപ്പിൽ മാൻഹൈമിൽ ഭീകരാക്രമണം: ജർമ്മനിയെ ഞെട്ടിച്ച് ഇസ്ലാമിസ്റ്റിന്റെ കത്തി കുത്ത്

വെള്ളിയാഴ്ച (31 മെയ് 2024) രാവിലെ ജർമ്മനിയിലെ മാൻഹൈമിൽ യൂട്...
അപ്ഡേറ്റ് ചെയ്തത് 31-May-2024