ഇന്ത്യന്‍ കത്തോലിക്കാ പിതാവ് ബിജു മേനോന്‍ ഇസ്ലാം മതം സ്വീകരിച്ചു എന്ന ഫലിതം നിറഞ്ഞ വ്യാജ വാട്സാപ്പ് വാർത്ത

നായകൻ, സഹനായകൻ, സപ്പോർട്ടിംഗ് ആക്ടർ, വില്ലൻ തുടങ്ങിയ എല്ലാ റോളുകളും ചെയ്തിട്ടുള്ള സിനിമ താരമായ ബിജു മേനോൻ ഇസ്ലാം മതം സ്വീകരിച്ചു എന്ന വ്യാജം നിറഞ്ഞതും അതെ സമയം ഫലിതം നിറഞ്ഞതുമായ മെസ്സേജുകൾ  Muslims in Czechia എന്ന് പേരുള്ള ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിക്കുകയുണ്ടായി. 

ഇന്ത്യന്‍ കത്തോലിക്കാ പിതാവ് ബിജു മേനോന്‍ ഇസ്ലാം മതം സ്വീകരിച്ചെന്നാണ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ചിരിക്കുന്ന സന്ദേശം.  സന്ദേശത്തിനൊപ്പം തന്നെ  ബിജു മേനോന്‍ ക്രിസ്തീയ വേഷത്തിലും ഇസ്ലാമിക വേഷത്തിലും നില്‍ക്കുന്ന രണ്ട് ചിത്രങ്ങളും പ്രചരിക്കുന്നു.

ഫാദര്‍ സെബാസ്റ്റ്യന്‍ എന്ന കഥാപാത്രത്തെയാണ്  റോമന്‍സ് എന്ന ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ചത്. മരുഭൂമിയിലെ ആനയില്‍ അദ്ദേഹം അറബി വേഷത്തിലും എത്തുന്നു. സത്യത്തിൽ ഈ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിച്ചു വരുന്നത്.

നിരവധി പേര് ഇത് വാര്‍ത്ത സത്യമെന്ന് കരുതി  ഷെയര്‍ ചെയ്യുന്നുണ്ട്. എന്നാൽ  ഇപ്പോള്‍ ട്രോള്‍ രൂപത്തില്‍ സംഭവത്തിലെ തമാശ മനസ്സിലാക്കിയ മലയാളികളാണ് സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെക്കുന്നത്.

വാർത്ത ചേർത്തത്: NewsPen തീയതി: 24-Sep-2022

നിരാകരണം: മുകളിലുള്ള വാർത്താ ഉള്ളടക്കം ന്യൂസ്‌പെൻ ഉപയോക്താക്കൾ സമർപ്പിച്ചതാണ് കൂടാതെ ബാഹ്യ വെബ്‌സൈറ്റുകളിൽ നിന്ന് സ്‌ക്രാപ്പ് ചെയ്‌തതുമാണ്.

അടുത്തിടെ ചേർത്ത വാർത്തകൾ

സെബാസ്റ്റ്യൻ പുന്നക്കലിന്റെ ഫേസ്ബുക്ക് അറിയിപ്പ്: മുസ്ലീങ്ങളുമായുള്ള സംവാദ സമ്മേളനത്തിലേക്ക് വീണ്ടും വരുന്നു

കേരളത്തിൽ നിന്നുള്ള ക്രിസ്ത്യൻ അപ്പോളജിസ്റ്റ് സെബാസ്റ്റ്യൻ ...
അപ്ഡേറ്റ് ചെയ്തത് 16-Dec-2023

പരീക്ഷയ്ക്കിടെ ചോദ്യം ചോദിക്കാനെത്തിയ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് 67 വർഷം തടവ്

തൃശൂർ: പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാ...
അപ്ഡേറ്റ് ചെയ്തത് 04-Mar-2023

പാക്കിസ്ഥാനിലെ പെഷവാറില് പള്ളിയില് ഭീകരാക്രമണം: 63 മരണം

2023 ജനുവരി 30 ന് പാകിസ്ഥാനിലെ പെഷവാറിലെ അതീവ സുരക്ഷാ മേഖലയ...
അപ്ഡേറ്റ് ചെയ്തത് 31-Jan-2023