വിശുദ്ധ ബൈബിളും ഇസ്ലാമും ~ (വിമർശനങ്ങൾക്ക് മറുപടി) | ചാക്കോ പാസ്റ്റർ എഴുതിയ പുസ്തകം

title image

ക്രിസ്ത്യൻ അപ്പോളോജിസ്റ്റായ ചാക്കോ പാസ്റ്റർ സ്വന്ത വിരലുകൾ കൊണ്ടു മൊബൈലിൽ ടൈപ്പ് ചെയ്യാതെ ഓരോ അക്ഷരവും വരച്ചു എഴുതിയ പുതിയ പുസ്തകം "വിശുദ്ധ ബൈബിളും ഇസ്ലാമും ~ (വിമർശനങ്ങൾക്ക് മറുപടി)" എന്നുള്ള പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നു.

പുസ്തകത്തിനെക്കുറിച്ച് ക്രിസ്ത്യൻ അപ്പോളോജിസ്റ്റായ സഹോദരൻ അനിൽ കുമാർ വി അയ്യപ്പൻ TruthFighter (സത്യത്തിന്റെ പോരാളികൾ) എന്ന യൂട്യൂബ് ചാനലിലൂടെ പറയുകയുണ്ടായി. വീഡിയോയും ഡിസ്ക്രിപ്ഷനും താഴെ കൊടുക്കുന്നു:

വീഡിയോ ലിങ്ക്: ഇങ്ങനെ പോയാല്‍ അല്ലാഹുവും മുഹമ്മദും സ്പേസ് സ്റ്റേഷനില്‍ സ്ഥിര താമസമാക്കേണ്ടി വരുമല്ലോ... - YouTube

"അപ്പോളജെറ്റിക്സ്‌ രംഗത്ത്, പ്രത്യേകിച്ച് ഇസ്ലാമിന്‍റെ പൈശാചിക ആശയങ്ങളെ തകര്‍ത്ത് കളയുന്ന ക്രിസ്ത്യന്‍-ഇസ്ലാം അപ്പോളജെറ്റിക്സ്‌ രംഗത്ത് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള അനേക ക്രിസ്ത്യന്‍ യുവതീയുവാക്കള്‍ രംഗ പ്രവേശം ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്.

അവര്‍ നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണ് ഈടുറ്റ അപ്പോളജെറ്റിക്സ്‌ ഗ്രന്ഥങ്ങളുടെ അഭാവം. ക്രിസ്ത്യന്‍ പഠന ഗ്രന്ഥങ്ങളും ആത്മീയ ഗ്രന്ഥങ്ങളും ധാരാളം മലയാളത്തിലുണ്ട്, എന്നാല്‍ അപ്പോളജെറ്റിക്സ്‌ ഗ്രന്ഥങ്ങള്‍, പ്രത്യേകിച്ച് ക്രിസ്ത്യന്‍-ഇസ്ലാം അപ്പോളജെറ്റിക്സ്‌ ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ വളരെ വളരെ കുറവാണ്.

ആ കുറവ് പരിഹരിക്കുന്നതിന്‍റെ ഭാഗമായി ബഹുമാനപ്പെട്ട ചാക്കോ ആന്‍റണി പാസ്റ്റര്‍ രചിച്ച ഒരു പുസ്തകമാണ് "വിശുദ്ധ ബൈബിളും ഇസ്ലാമും, വിമര്‍ശനങ്ങള്‍ക്ക് മറുപടി" എന്നത്.

സാക്ഷി അപ്പോളജെറ്റിക്സ്‌ നെറ്റ്‌വര്‍ക്കാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വളരെ ആധികാരികവും ഈടുറ്റതും ഉള്‍ക്കാമ്പുള്ളതുമായ ഈ ഗ്രന്ഥത്തെ ക്രൈസ്തവര്‍ക്ക് പരിചയപ്പെടുത്താന്‍ വേണ്ടിയുള്ള വീഡിയോ ആണിത്.

പുസ്തകം ആവശ്യമുള്ളവര്‍ ബന്ധപ്പെടുക:

പാസ്റ്റര്‍ ചാക്കോ ആന്‍റണി: 9745202097

ബ്രദര്‍ അജീഷ് ജോസഫ്: 9526807050, 9072311333"

വാർത്ത ചേർത്തത്: NewsPen തീയതി: 30-May-2024

നിരാകരണം: മുകളിലുള്ള വാർത്താ ഉള്ളടക്കം ന്യൂസ്‌പെൻ ഉപയോക്താക്കൾ സമർപ്പിച്ചതാണ് കൂടാതെ ബാഹ്യ വെബ്‌സൈറ്റുകളിൽ നിന്ന് സ്‌ക്രാപ്പ് ചെയ്‌തതുമാണ്.

അടുത്തിടെ ചേർത്ത വാർത്തകൾ