പന്തളത്തു KSRTC-ക്കു നേരെ കല്ലെറിഞ്ഞു ഡ്രൈവറിന്റെ കണ്ണിനു പരിക്കേൽപ്പിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സനോജ് ഒരു ഹിന്ദു സംഘപരിവാർ പ്രവർത്തകൻ ആണെന്ന വ്യാജ പ്രചാരണം

title image

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ വ്യാപകമായ ആക്രമണം ആണ് KSRTC ബസ്സുകൾക്ക് നേരെ PFI പ്രവർത്തകർ അഴിച്ചു വിട്ടത്. ഇങ്ങനെ PFI പ്രവർത്തകനായ സനോജിന്റെ (32) KSRTC ബസ്സിന്‌ നേരെയുള്ള കല്ലേറ് കൊണ്ട് ചില്ലു പൊട്ടി ബസ്സിലെ ജീവനക്കാരനായ ഡ്രൈവർ കുടശനാട് തെറ്റിവിളയിൽ പി.രാജേന്ദ്രന്റെ(49) വലതു കണ്ണിനു പരുക്കേറ്റിരുന്നു.

പക്ഷെ സനോജ് എന്ന പേര് മാത്രമാണ് ഒട്ടു മിക്ക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  ഇത് കണ്ടപാടെ ഒത്തിരി പേർ സനോജ് ഒരു ഹിന്ദു സംഘപരിവാരൻ ആണെന്നുള്ള വ്യാജ പ്രചാരണം ഫേസ്ബുക്കിലൂടെയും മറ്റു സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രചരിക്കുകയാണ്‌ ഉണ്ടായതു.

യഥാർത്ഥത്തിൽ സനോജ് ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ആണെന്നും ഇതിനു മുൻപ്, 2012 ജൂലൈ 17ന്  എ.ബി.വി.പി നേതാവായിരുന്ന വിശാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൂടിയാണ് സനോജെന്ന് പോലീസ് പറഞ്ഞു. മുൻപു രണ്ട് അടിപിടി കേസുകളിലും‍ പ്രതിയായിരുന്നു പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണ്  സനോജ്.

വാർത്ത ചേർത്തത്: NewsPen തീയതി: 26-Sep-2022

നിരാകരണം: മുകളിലുള്ള വാർത്താ ഉള്ളടക്കം ന്യൂസ്‌പെൻ ഉപയോക്താക്കൾ സമർപ്പിച്ചതാണ് കൂടാതെ ബാഹ്യ വെബ്‌സൈറ്റുകളിൽ നിന്ന് സ്‌ക്രാപ്പ് ചെയ്‌തതുമാണ്.

അടുത്തിടെ ചേർത്ത വാർത്തകൾ