മുസ്‌ലിംകൾക്ക് ഓണം ഫെസ്റ്റിവൽ ഭക്ഷണം കഴിക്കാൻ അനുവാദമില്ലെന്ന് വിശദീകരിച്ച് ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ
ഓണാഘോഷത്തോടും ഓണസദ്യയോടും മലയാളികൾക്കുള്ള പ്രിയം വളരെ വലുതാണ്. പക്ഷെ ഈയടുത്ത കാണുന്ന സാമൂഹ്യ മാധ്യമ പോസ്റ്റുകളിൽ നിന്നും മനസിലാക്കുന്നത് ഒരു കൂട്ടർ, ഇസ്ലാമിക നിയമങ്ങൾ ചൂണ്ടി കാണിച്ചു ഓണ സദ്യയെയും ഓണാഘോഷങ്ങളെയും ഒരു മുസ്ലിം ബഹിഷ്കരിക്കണം എന്നുള്ള സങ്കടജനകമായ പോസ്റ്റുകൾ ആണ്.
മുശ്രിക്കുകളുടെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് തയാറാക്കിയ ഭക്ഷണം ഒരു മുസ്ലിം കഴിക്കുവാൻ പാടില്ല എന്ന് ഇസ്ലാമിക പണ്ഡിതൻമാർ പറഞ്ഞിട്ടുള്ള റെഫെറെൻസുകൾ സഹിതവും ഖുറാനിലെ ആയത്തുകളെ ഉദ്ധരിച്ചുമാണ് ഇത്തരത്തിലുള്ള സാമൂഹ്യ മാധ്യമ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അത്തരത്തിലുള്ള ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആയ @malayalam_islamic_page ഇൽ ഓണം മുസ്ലിങ്ങൾ ആഘോഷിക്കുവാൻ കൂടരുതെന്ന തരത്തിൽ അനവധി പോസ്റ്റുകൾ പ്രത്യക്ഷപെട്ടിക്കുന്നു. അനേക മുസ്ലിം നാമധാരികളുടെ അക്കൗണ്ട്സ് ഈയൊരു ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെ ഫോലോ ചെയ്തിരുന്നതായി നമുക്ക് കാണുവാൻ സാധിക്കുന്നുണ്ട്.
ഈ അക്കൗണ്ടിൽ നിന്നും ഇസ്ലാമിനെ പഠിക്കുവാനുള്ള വാട്സാപ്പ് ഗ്രൂപ്പുകളുടെ ലിങ്കുകൾ പ്രൊഫൈലിൽ കൊടുത്തിട്ടുമുണ്ട്. ഇതുപോലുള്ള പോസ്റ്റുകൾക്ക് ഒത്തിരി മുസ്ലിം നാമധാരികളുടെ പ്രൊഫൈലുകളിൽ നിന്നും ലൈക്സ് കിട്ടിയിട്ടുമുണ്ട്.
ഇതുപോലുള്ള പോസ്റ്റുകൾ മനുഷ്യരെ തമ്മിൽ അകറ്റി നിർത്തുന്നതാണ്. ദൈവ ഹിതം എന്നും പറഞ്ഞിട്ടുള്ള ഇത്തരം പോസ്റ്റുകൾ മനുഷ്യരെ പല തട്ടുകളിലായി കണക്കാക്കുന്നതി നമുക്ക് മനസിലാക്കാം.
നിരാകരണം: മുകളിലുള്ള വാർത്താ ഉള്ളടക്കം ന്യൂസ്‌പെൻ ഉപയോക്താക്കൾ സമർപ്പിച്ചതാണ് കൂടാതെ ബാഹ്യ വെബ്‌സൈറ്റുകളിൽ നിന്ന് സ്‌ക്രാപ്പ് ചെയ്‌തതുമാണ്.