ഇസ്ലാമിക മേഖലയിൽ നിന്നും പുസ്തകം അച്ചടിക്കുവാൻ തടസം : സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പ്

title image

ക്രൈസ്തവ അപ്പോളജിസ്റ്റായ സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പ് എഴുതിയ "കാഫിർ അറിഞ്ഞിരിക്കേണ്ട ഇസ്ലാം" അച്ചടിയുമായുള്ള തടസങ്ങൾ ഇസ്ലാമിക മേഖലയിൽ നിന്നും ഉണ്ടാകുന്നതായി എഴുത്തുകാനായ സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പ് അദ്ദേഹത്തിന്റെ "ബൈബിളിൽ Contradictions ഉണ്ടെന്ന മുസ്ലിം നുണ പ്രചാരണത്തിന് ഒരു മറുപടി" എന്ന ലൈവിൽ പറയുകയുണ്ടായി.

പല പ്രസ്സുകാരും പുസ്തകം അച്ചടിക്കുവാൻ ഇസ്ലാമിക മേഖലയിൽ നിന്നുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെന്നു പറഞ്ഞു നിരസിക്കുകയുണ്ടായി. അതുകൊണ്ടു തന്നെ പുസ്തകം അച്ചടിക്കുവാനുള്ള കാലതാമസം ഉണ്ടായി. 2022 ജൂലൈ മാസം എല്ലാവരിലേക്കും എത്തിക്കുവാൻ ആഗ്രഹിച്ച അദ്ദേഹത്തിന്റെ പുസ്തകം ആഗസ്റ്റ് മാസം ആണ് അച്ചടി ആരംഭിക്കുവാനായിട്ടു സാധിച്ചിട്ടുള്ളു. അതുകൊണ്ടു തന്നെ പുസ്തകം അല്പം താമസിച്ചാണ് ജനങ്ങളുടെ കൈകളിലേക്ക് എത്തുകയുള്ളൂ. 

കേരളത്തില് ഇസ്ലാമിനെ വിമര്ശിക്കുന്ന ഒരു പുസ്തകം അച്ചടിക്കുന്നത് വളരെ പ്രയാസകരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഒദ്യോഗികമായി മുസ്ലിങ്ങൾ എഴുതിയിട്ടുള്ള സീറകൾ; ഇബ്ൻ ഇഷഹാക്കിന്റെ, അൽ തബരിയുടെ സീറകൾ,  ഇങ്ങനെയുള്ള നൂറ്റാണ്ടുകൾക്കു മുൻപ് മുസ്ലിം പണ്ഡിതൻമാർ എഴുതിയ ഒദ്യോഗിക സീറകളിൽ ഉള്ള മുഹമ്മദിന്റെ ചരിത്രം എല്ലാം സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പ് പ്രസിദ്ധീകരിക്കുന്ന "കാഫിർ അറിഞ്ഞിരിക്കേണ്ട ഇസ്ലാം" എന്ന പുസ്തകത്തിൽ ഘട്ടം ഘട്ടമായി വര്ഷം തിരിച്ചു എഴുതിയിട്ടുണ്ട്. 

മുഹമ്മദിന്റെ ചരിത്രം എളുപ്പത്തിൽ മനസിലാക്കുവാനും പഠിക്കുവാനും ഉതകുന്ന രീതിയിൽ ആണ് പുസ്തകത്തിൽ എഴുതിയിട്ടുള്ളത്. മാത്രവുമല്ല എല്ലാത്തിന്റെയും സീറകളിലുള്ള റഫറൻസ് സഹിതം പേജ് നമ്പർ സഹിതം "കാഫിർ അറിഞ്ഞിരിക്കേണ്ട ഇസ്ലാം" എന്ന പുസ്തകത്തിൽ നിന്നും ലഭ്യമാണ്. 

യഥാർത്ഥത്തിൽ മുഹമ്മദ് ആരായിരുന്നു എന്നുള്ളത് ഇസ്ലാമിക പണ്ഡിതൻമാരുടെ ഗ്രന്ധങ്ങളിൽ നിന്നും മനസിലാക്കുവാൻ ഈ പുസ്തകം സഹായകമാവും.

വാർത്ത ചേർത്തത്: Enhance let തീയതി: 23-Aug-2022

നിരാകരണം: മുകളിലുള്ള വാർത്താ ഉള്ളടക്കം ന്യൂസ്‌പെൻ ഉപയോക്താക്കൾ സമർപ്പിച്ചതാണ് കൂടാതെ ബാഹ്യ വെബ്‌സൈറ്റുകളിൽ നിന്ന് സ്‌ക്രാപ്പ് ചെയ്‌തതുമാണ്.

അടുത്തിടെ ചേർത്ത വാർത്തകൾ