സെബാസ്റ്റ്യൻ പുന്നയ്ക്കൽ ഫിലിപ്പ് തന്റെ പുസ്തകം അച്ചടിച്ച് കയ്യിൽ കിട്ടിയതായി പറഞ്ഞു

ക്രിസ്ത്യൻ അപ്പോളോജിസ്റ്റായ സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പ് അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ "കാഫിർ അറിഞ്ഞിരിക്കേണ്ട ഇസ്ലാം" പ്രെസ്സിൽ നിന്നും അച്ചടിച്ച് ലഭിച്ചു എന്നും അതിന്റെ വിതരണം പോസ്റ്റൽ വഴി ആദ്യം ഓർഡർ ചെയ്തവർക്ക് അയച്ചുതുടങ്ങി എന്ന് അദ്ദേഹത്തിന്റെ പുതിയ ലൈവ് പ്രോഗ്രാം "ആരാണ് യഥാർത്ഥ വർഗീയവാദികൾ ? ക്രിസ്ത്യാനികളോ , മുസ്ലിങ്ങളോ ?" പറയുകയുണ്ടായി.
അതുപോലെ പുതിയതായി പുസ്തകം വാങ്ങിക്കുവാൻ ആഗ്രഹിക്കുന്നവർക്കും ഇനി ഓർഡർ ചെയ്യാം എന്നും അദ്ദേഹം ലൈവിൽ പറഞ്ഞു. പുസ്തകം ഓർഡർ ചെയ്യുന്നതിന് '00353 89 983 9225' എന്ന നമ്പറിലേക്കു വാട്ടസ്ആപ് മുഖേന ബന്ധപ്പെട്ടാൽ മതി.
കേരള സംസ്ഥാനത്തിനു പുറത്താണ് പുസ്തകം അച്ചടിച്ചത് എന്നും കേരളത്തിൽ അച്ചടിക്കുവാൻ പറ്റില്ല എന്നും അദ്ദേഹം പറഞ്ഞു. കേരളം ഒരു ഇസ്ലാമിക രാജ്യം ആയി പ്രഖ്യാപിച്ചോ എന്ന സംശയം ഉണ്ടെന്നും കേരളത്തിൽ ഇസ്ലാമിന് എതിരെ ഒരു പുസ്തകം അച്ചടിക്കുവാൻ സാധിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിരാകരണം: മുകളിലുള്ള വാർത്താ ഉള്ളടക്കം ന്യൂസ്‌പെൻ ഉപയോക്താക്കൾ സമർപ്പിച്ചതാണ് കൂടാതെ ബാഹ്യ വെബ്‌സൈറ്റുകളിൽ നിന്ന് സ്‌ക്രാപ്പ് ചെയ്‌തതുമാണ്.