ഏതെങ്കിലും നായ ഓടിച്ചാൽ തോക്കെടുത്ത് വെടിവച്ച് കൊല്ലും, തോക്കേന്തി സമീർ മുന്നിൽ.

title image

കാസർകോട് : തെരുവ് നായ്ക്കളിൽ നിന്ന് മദ്രസ വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിന് തോക്കുമായി ഒപ്പം നടക്കുന്ന രക്ഷിതാവിന്റെ വീഡിയോ വൈറലാകുന്നു. 

കാസർകോട് ബേക്കൽ ഹദ്ദാദ് നഗറിലെ സമീറാണ് തോക്കുമായി വിദ്യാർത്ഥികൾക്ക് അകമ്പടി പോയത്. 

13ഓളം വിദ്യാർത്ഥികൾക്ക് മുന്നിലായി സമീർ നടക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ഏതെങ്കിലും നായ ഓടിച്ചാൽ തോക്കെടുത്ത് വെടിവച്ച് കൊല്ലുമെന്ന് ഇയാൾ പറയുന്നതും ദൃശ്യങ്ങളിൽ കാണാം. 

സമീറിന്റെ മകനാണ് ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. ദൃശ്യങ്ങൾ വൈറലായതോടെ എയർഗണാണ് കയ്യിലുള്ളതെന്നും നായയെ വെടിവച്ചിട്ടില്ലെന്നുമാണ് സമീർ പറയുന്നത്.

വാർത്ത ചേർത്തത്: NewsPen തീയതി: 19-Sep-2022

നിരാകരണം: മുകളിലുള്ള വാർത്താ ഉള്ളടക്കം ന്യൂസ്‌പെൻ ഉപയോക്താക്കൾ സമർപ്പിച്ചതാണ് കൂടാതെ ബാഹ്യ വെബ്‌സൈറ്റുകളിൽ നിന്ന് സ്‌ക്രാപ്പ് ചെയ്‌തതുമാണ്.

അടുത്തിടെ ചേർത്ത വാർത്തകൾ