സെപ്റ്റംബർ എട്ടാം തീയതി നാർക്കോ ജിഹാദ് വിരുദ്ധ ദിനമായി നമുക്ക് ആചരിക്കാം: ടീം കാസ

title image

മയക്കുമരുന്ന് എന്ന വിപത്തിനെക്കുറിച്ചും നർക്കോട്ടിക് ജിഹാദിനെക്കുറിച്ചു ക്രിസ്ത്യൻ സംഘടനയായ കാസ ഫേസ്ബുക്കിൽ കുറിക്കുകയും സെപ്റ്റംബർ എട്ടാം തീയതി, "National Day Against Narcotic Jihad" ആയി ആചരിക്കുവാനും നർക്കോട്ടിക് ജിഹാദിനെതിനെ പോരാടുവാനും പറഞ്ഞു. ഫേസ്ബുക് കുറിപ്പിന്റെ ഒരു ഭാഗം താഴെ ചേർക്കുന്നു.

മയക്കുമരുന്ന് എന്ന മാരക വിപത്ത് ഈ കൊച്ചു കേരളത്തെ കീഴടക്കി കഴിഞ്ഞു, ഇത്രയും കാലം അത് യുവാക്കളിൽ ആയിരുന്നുവെങ്കിൽ ഇപ്പോൾ പെൺകുട്ടികളിലേക്കും സ്കൂൾ വിദ്യാർഥി വിദ്യാർഥിനികളിലേക്കും എത്തിയിരിക്കുന്നു അനവധി കുടുംബങ്ങളാണ് കണ്ണീരിൽ ആവുന്നത്.

ഒരു ചെറു വിഭാഗം ആളുകൾ ആസൂത്രിതമായി പ്രണയത്തിലൂടെയും മയക്കുമരുന്നിലൂടെയും നമ്മുടെ യുവത്വത്തെ തകർക്കുന്നുവെന്ന് സ്വന്തം വിശ്വാസ സമൂഹത്തോട് കഴിഞ്ഞവർഷം സെപ്റ്റംബർ എട്ടാം തീയതിയാണ് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പിതാവ് തുറന്നുപറഞ്ഞത്.

അന്ന് അതിനെതിരെ ഇവിടുത്തെ ഭരണപ്രതിപക്ഷങ്ങൾ സാംസ്കാരിക നായകർ , രാഷ്ട്രീയ യുവജന സംഘടനകൾ , മത മൗലികവാദ സംഘടനകൾ ഒക്കെ തന്നെയും രംഗത്ത് എത്തിയിരുന്നു ഒപ്പം ക്രിസ്ത്യൻ സമുദായത്തിൽ നിന്നും ചില കുലംകുത്തികളും അവരെ സപ്പോർട്ട് ചെയ്യുവാൻ ആയിട്ട് ഉണ്ടായിരുന്നു.

എന്നാൽ പാലാ ബിഷപ്പ് വിളിച്ചു പറഞ്ഞത് സത്യം തന്നെയാണെന്ന് അന്നുമുതൽ ഇങ്ങോട്ട് ഈ ഒരു വർഷം തെളിയിച്ചിരിക്കുന്നു.

ആഴ്ചയിൽ ഒന്നും രണ്ടും മയക്കുമരുന്ന് കേസുകൾ പിടികൂടപ്പെട്ടിരുന്നത് ഇന്ന് ദിവസത്തിൽ ഒന്നായി മാറിയിരിക്കുന്നു. ഒട്ടനവധി പെൺകുട്ടികളും സ്കൂൾ വിദ്യാർത്ഥികളും ആണ് ഈ ഒരു വർഷത്തിനുള്ളിൽ മയക്കുമരുന്നിന് അടിമപ്പെട്ട് ജീവിതം തകർത്തതായി നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് ഈ കൊച്ചു കേരളത്തിൽ ദിവസേന പിടിക്കപ്പെട്ടു കൊണ്ടിരിക്കുന്നത് ഇത് നമ്മുടെ യുവത്വത്തെയും വരും തലമുറയെയും ഇല്ലാതാക്കുകയാണ് എന്ന സത്യം നാം തിരിച്ചറിയണം ഇത് കേരളത്തിൻറെ ശാപമാണ്.

ആയതുകൊണ്ട് തന്നെ കേരളീയ പൊതുസമൂഹം ഈ മഹാവിപത്തിനെതിരെ ശക്തമായി പ്രതികരിക്കുക തന്നെ വേണം.

മയക്കുമരുന്ന് എന്ന മഹാവിപത്തിന്റെ ഓർമ്മപ്പെടുത്തൽ എന്നോണം എല്ലാവർഷവും സെപ്റ്റംബർ എട്ടാം തീയതി നാർക്കോ ജിഹാദ് വിരുദ്ധ ദിനമായി നമുക്ക് ആചരിക്കാം എന്ന് ക്രിസ്ത്യൻ സംഘടനയായ കാസ ഫേസ്ബുക്കിൽ കുറിച്ചു.

വാർത്ത ചേർത്തത്: NewsPen തീയതി: 29-Aug-2022

നിരാകരണം: മുകളിലുള്ള വാർത്താ ഉള്ളടക്കം ന്യൂസ്‌പെൻ ഉപയോക്താക്കൾ സമർപ്പിച്ചതാണ് കൂടാതെ ബാഹ്യ വെബ്‌സൈറ്റുകളിൽ നിന്ന് സ്‌ക്രാപ്പ് ചെയ്‌തതുമാണ്.

അടുത്തിടെ ചേർത്ത വാർത്തകൾ