അംഗീകാരമില്ലാത്ത മതസ്ഥാപനങ്ങള് അടച്ചുപൂട്ടണം: കേരള ഹൈക്കോടതി

title image

കേരളീയ പൊതു സമൂഹം വളരെ ആഗ്രഹിച്ച ഒരു വിധിയാണ് ഹൈക്കോടതിയുടെ ഭാഗത്തു നിന്നു കഴിഞ്ഞദിവസം ഉണ്ടായത്.

കാരണം ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ 10-ഉം  20-ഉം ആരാധനാലയങ്ങൾ സ്ഥാപിച്ചു ജനങ്ങളുടെ സ്വസ്ഥത നശിപ്പിക്കുന്നത് സഹിക്കാവുന്നതിലും അപ്പുറമായി മാറിയിരിക്കുന്നു ..... ഇതിൽ ഏറെയും അനധികൃത നിർമ്മാണങ്ങൾ തന്നെയായിരുന്നു.

വിശ്വാസികൾ താമസം ഇല്ലാത്ത സ്ഥലങ്ങളിൽ പോലും ആരാധനാലയങ്ങൾ കെട്ടി ഉയർത്തുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുന്നു.

ഈ സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു ചരിത്രപരമായ വിധി ജനങ്ങൾക്ക് ആശ്വാസമാകുന്നത്

ഈ വിധി നേടിയെടുത്തതിനു പിന്നിൽ ഒരു സ്ത്രീയുടെ നിശ്ചയദാർഢ്യത്തിന്റെയും പോരാട്ട വീര്യത്തിന്റെയും ഒരു കഥയുണ്ട്........ നിലമ്പൂർ അമരമ്പലം പഞ്ചായത്തിലെ തോട്ടേക്കാട് നിവാസി ആനി എം ജോർജ്ജാണ് നിശ്ചയദാർഢ്യത്തിന്റെ പര്യായമായ ആ വനിത.

തന്റെ വീടിനോട് വളരെ ചേർന്ന് കൊമേഴ്ഷ്യൽ പർപസിൽ പണിത ഒരു കെട്ടിടം പെട്ടെന്ന് മുസ്ലീം ആരാധനാലയമായി രൂപാന്തരം പ്രാപിക്കുന്നു. ഇത് തങ്ങളുടെ കുടുംബ ജീവിതത്തിന്റെ സ്വസ്ഥതയ്ക്ക് തടസ്സമാകുമെന്ന് മനസ്സിലാക്കി ആദ്യം പഞ്ചായത്തിലും ലോക്കൽ പോലീസ് സ്റ്റേഷനിലും പരാതി നല്കി.

അവിടെയെല്ലാം നിരാശയായിരുന്നു ഫലം. പിന്നീട് ജില്ലാ കളക്ടറുടെയടുത്ത് പരാതി നല്കി അവിടെയും പരാതി പൂഴ്ത്തിവെയ്ക്കപ്പെട്ടു .  പ്രാദേശിക കോടതികളിൽ അപ്പോഴേക്കും ആനി നിയമ പോരാട്ടം ആരംഭിച്ചിരുന്നു.

അവിടെനിന്നും പ്രാദേശിക വക്കിലിന്റെ ശുപാർശയിൽ ഹൈക്കോടതിയിൽ ഘോര ഘോരം വാദിക്കുന്ന മഞ്ചേരി കാവനൂർ സ്വദേശിയായ വക്കീലിനെ വക്കാലത്ത് ഏല്പിച്ചു. വക്കാലത്തും പൈസയും വാങ്ങിയവക്കീൽ MLA യടക്കമുള്ള പ്രമുഖരുടെ പ്രമാദമായ കേസ് വാദിക്കുന്നയാൾ ആരുടെയോ സമ്മർദ്ദത്തിനു വഴങ്ങി എതിർ കക്ഷികളുമായിച്ചേർന്ന് കേസിനെ അട്ടിമറിച്ചു. 

തനിക്കു പറ്റിയ ചതി മനസ്സിലാക്കിയ ആനി വീണ്ടും മുന്നോട്ടു പരാതികളുമായി നീങ്ങി. ഹൈക്കോടതിയിൽ പുതിയവക്കീലിനെ വെച്ചു. അങ്ങനെ നീണ്ട അഞ്ചുവർഷത്തെ നിയമ പോരാട്ടം , എതിർ കക്ഷികളുടെ ആക്രമണങ്ങൾ, ഭീക്ഷണികൾ ,ഒറ്റപ്പെടുത്തലുകൾ എന്നിവയെല്ലാം അതിജീവിച്ച് കേരളത്തിലെ പൊതു സമൂഹത്തിനു വേണ്ടി ചരിത്രപരമായ ഒരു വിധി നേടിയെടുത്തിരിക്കുകയാണ്

 നിലമ്പൂർ തോട്ടേക്കാട് സ്വദേശിയായ ആനിയുടെ ത്യാഗത്തിന്റെയും ലക്ഷ്യബോധത്തിന്റെ നിശ്ചയദാർഢ്യത്തിന്റെയും പ്രതിഫലനമാണ് ഹൈക്കോടതിയുടെ വിധിന്യായത്തിലൂടെ കേരളകര ശ്രവിച്ചതും ചർച്ച ചെയ്തതും .

ആനി എം ജോർജ് ഒറ്റയ്ക്ക് പോരാടി സമ്മർദ്ദത്തിന് മുന്നിൽ വഴങ്ങാതെ തന്റെ ലക്ഷ്യം നേടി.

ആരാധാനാലയങ്ങളെ നിയന്ത്രിക്കാനുള്ള ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്റെ വിധിന്യായത്തിന് പിന്നിൽ സ്ത്രീ ശക്തി.

വാർത്ത ചേർത്തത്: NewsPen തീയതി: 29-Aug-2022

നിരാകരണം: മുകളിലുള്ള വാർത്താ ഉള്ളടക്കം ന്യൂസ്‌പെൻ ഉപയോക്താക്കൾ സമർപ്പിച്ചതാണ് കൂടാതെ ബാഹ്യ വെബ്‌സൈറ്റുകളിൽ നിന്ന് സ്‌ക്രാപ്പ് ചെയ്‌തതുമാണ്.

അടുത്തിടെ ചേർത്ത വാർത്തകൾ